മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ പഞ്ചായത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ് ഭയന്ന് ഡ്രൈവര്‍ മുങ്ങി..?
Velanilam മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ പഞ്ചായത്ത് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ് ഭയന്ന് ഡ്രൈവര്‍ മുങ്ങി..?
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ പ്രസിഡന്റ് ഡ്രൈവര്‍ തര്‍ക്കം പുതിയ വഴിത്തിരുവിലെത്തി. പ്രസിഡന്റ് അട്രോസിറ്റി ആക്റ്റ് പ്രകാരം നല്‍കിയ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.അറസ്റ്റ് ഭീതിയില്‍ ഡ്രൈവര്‍ മുങ്ങിയതായി അഭ്യൂഹം. പഞ്ചായത്തില്‍ പ്രസിഡന്റും ഡ്രൈവറും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് നാളുകളായി. വര്‍ഷത്തില്‍ ഡ്രൈവര്‍ നിയമപ്രകാരം എടുക്കുന്ന പതിനഞ്ച് അവധി ചൂണ്ടികാട്ടി പുതിയ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുവാന്‍ പ്രസിഡന്റ് നീക്കം നടത്തിയെങ്കിലും നടപടി വിവാദത്തില്‍ മുങ്ങി. ഭരണതലത്തില്‍ പിടി രണ്ട് കൂട്ടര്‍ക്കുമുള്ളതുകൊണ്ട്..രാഷ്ട്രീയ ഇടപെടലുകളും ഫലം കണ്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.പ്രസിഡന്റുമായി ഇടഞ്ഞ് നില്‍ക്കുന്ന സമയത്ത് തന്നെ ആഴ്ചകള്‍ക്ക് മുമ്പ് ഔദ്യോഗിക വാഹനം ഷോപ്പിംഗിന് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റും ഡ്രൈവറും പൊതുസ്ഥലത്ത് കൊമ്പുകോര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന സഹമെമ്പറെ സാക്ഷിയാക്കി പ്രസിഡന്റ് അട്രോസിറ്റി ആക്റ്റ് പ്രകാരം ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ നടപടിയായതോടുകൂടി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡ്രൈവര്‍ മുങ്ങിയതായാണ് വിവരം താല്‍ക്കാലിക ഡ്രൈവറാണ് ഇപ്പോള്‍ വാഹനമോടിക്കുന്നത്.പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതി ജാമ്യത്തിനായി കോടതിയില്‍ സമീപിച്ചതിനാലാണ് നടപടി വൈകുന്നതെന്നും പൊന്‍കുന്നം ഡി വൈ എസ് പി ന്യൂസ് മുണ്ടക്കയത്തോട് പറഞ്ഞു. വ്യക്തിപരമായ കാര്യമാണെന്നും പ്രതികരിക്കാനില്ലെന്നുമാണ് ഇക്കാര്യത്തില്‍ പ്രസിഡന്റിന്റെ നിലപാട്.