കാട്ടാന ശല്യം അടിയന്തര നടപടി സ്വീകരിക്കണം: തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ
കാട്ടാന ശല്യം തൊഴിലാളികൾ പൊറുതി മുട്ടി : കുപ്പക്കയം.റ്റി.ആർ.ആൻറ് റ്റീ. കമ്പനിയിലെ കുപ്പക്കയം മണിക്കൽ എസ്റ്റേറ്റുകളിൽ മാസങ്ങളായി 18. ഒളം വരുന്ന ആനക്കൂട്ടം ഇറങ്ങിയിട്ട് തോട്ടത്തിൽ നാശനഷ്ടവും. തൊഴിലാളികളുടെ ജീവനു ഭീഷണിയുമാണ് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ടി പ്രദേശത്ത് : ഭയം മൂലം ജോലിക്ക് പോകാൻ മേലാത്ത അവസ്ഥയാണ് പല തൊഴിലാളികളും ആനയുടെ ആ അക്രമണത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപെടുന്നത്. ചെന്നാപ്പാറ. മതമ്പാ കുപ്പക്കയം കടമാൻകുളം .ഇ.ഡി. കെ.എന്നി സ്ഥലങ്ങളിൽ ഭീതിയോടെ ആണ് ജനങ്ങൾ വസിക്കുന്നത് മേഖലയിൽ പുലിശല്യവും ഒണ്ട് സർക്കാർ അലംഭാവം വിട്ട് തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും തിരുകൊച്ചി. തോട്ടം തൊഴിലാളിയൂണിയൻ. ഐ.ൻ.റ്റി.യു.സി.യോഗം ആവിശ്യപ്പെട്ടു. യോഗം യൂണിയൻ വൈസ് പ്രസിഡൻറ് ജോൺ പി.തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. ജനാർഥന ൻ അദ്ധ്യക്ഷത വഹിച്ചു. ഓലിക്കൽ സുരേഷ് . R.T. ഷാജി. ശരത് ഒറ്റപ്പാക്കൻ . ബെന്നി .ജോയി . ജോസഫ് താഴത്തുവീട്ടിൽ. ജയൻ. ജോണി . സത്യൻ എന്നിവർ പ്രസംഗിച്ചു. .