അതിനൂതന പദ്ധതികളുമായി – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

അതിനൂതന പദ്ധതികളുമായി – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
വികസന സെമിനാര്
കാഞ്ഞിരപ്പളളി:- കാര്ഷികക മേഖലയായ കാഞ്ഞിരപ്പളളിയില്‍ റബ്ബര്‍ പാലില്‍ നിന്നും റബ്ബര്‍ ബാന്ഡ്, ഫിംഗര്‍ ക്യാപ്പ്, ഇന്ഡ സ്ട്രിയല്‍ ഗ്ലൌസ് തുടങ്ങിയവയുടെ നിര്മ്മാ ണം, പൈനാപ്പിള്‍, ചക്ക, കപ്പ എന്നിവയില്‍ നിന്നുളള മൂല്യവര്ദ്ധി ത ഉല്പ്ന്നങ്ങള്‍, സംസ്കരിച്ച് തേനില്‍ നിന്നും കാഞ്ഞിരപ്പളളി ഹണി പ്രോഡക്ട്സ് എഅന പേരില്‍ തേന്‍ ഉല്പ്പസന്നങ്ങള്‍, എ.ടി.എം. മാതൃകയില്‍ സീഡ് വെന്ഡിം ഗ് മെഷീനുകള്‌, മില്ക്ക് ബൂത്തുകള്‍, റെഡി ടു ഈറ്റ് ആന്റ് കുക്ക് ഫിഷ് സെന്റ്റുകള്‍, മൊബൈല്‍ റെസ്റ്റോറന്റുൈകള്‍, ബ്ലോക്ക് ദുരന്ത നിവാരണ ടീം, വനിതാ ഫിറ്റ്നസ്സ് സെന്റ്ര്‍ തുടങ്ങിയ നൂതന പദ്ധതികള്‍ മുന്നോട്ടു വെച്ച് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ് വികസന സെമിനാര്‍ നടന്നു. 8 കോടി എണ്പപത്തിയാറ് ലക്ഷം രൂപയുടെ വാര്ഷി്ക പദ്ധതി (2023-24) കളാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ന അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍. അനുപമ വികസന സെമിനാര്‍ ഉദ്ഘാടനവും, വാര്ഷി്ക പദ്ധതി രേഖയയുടെ പ്രകാശനവും നിര്വ്വനഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ര ജോളി മടുക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിം്ഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഞ്ജലി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി ചെയര്മാണന്‍‍ റ്റി.എസ്. കൃഷ്ണകുമാര്‍,. ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.കെ. അബ്ദുള്‍ കരീം, പഞ്ചായത്ത് പ്രസിഡന്റുാമാരായ രേഖാ ദാസ്, ഡയസ് കോക്കാട്ട്, ജെയിംസ് പി സൈമണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുാമാരായ റോസമ്മ പുളിക്കല്‍, സിന്ധു മോഹന്‍, കെ.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. എമേഴ്സണ്‍, ഷക്കീലാ നസീര്‍, രത്നമ്മ രവീന്ദ്രന്‍,  ജൂബി അഷ്റഫ്, മാഗി ജോസഫ്, ജയശ്രീ ഗോപിദാസ്, ജോഷി മംഗലം, റ്റി.ജെ. മോഹനന്‍, ബി.ഡി.ഒ. ഫൈസല്‍ എസ്., ജോയിന്റ്ര ബി.ഡി.ഒ. സിയാദ് റ്റി.ഇ., ജി.ഇ.ഒ., സുബി വി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരകര്ഷപകയായി തിരഞ്ഞെടുക്കപ്പെട്ട റിനി നിഷാദ്, ബ്ലോക്ക് പഞ്ചായത്തില്‍ ഈ വര്ഷംപ ആദ്യമായി 200 തൊഴില്‍ ദിനങ്ങള്‍ പൂര്ത്തി യാക്കിയ തങ്കന്‍ കൊച്ചിക്ക, വല്സമ്മ ചേന്നംപാറ ദമ്പതികളേയും പുരസ്കാരം നല്കി‍ ആദരിച്ചു. തുടര്ന്ന് വിവിധ വര്ക്കിംസഗ് ഗ്രൂപ്പുകള്‍ കരട് പദ്ധതിയിന്മേല്‍ ചര്ച്ചടകള്‍ നടത്തി. വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്വ്വ്ഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്ക്കിം ഗ് ഗ്രൂപ്പ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page