മുണ്ടക്കയം മുപ്പത്തി നാലാം മൈലിന് സമീപം ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു
മുണ്ടക്കയം:മുപ്പത്തി നാലാം മൈലിന് സമീപം ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 4.45 ന് ആയിരുന്നു അപകടമുണ്ടായത്.മുപ്പത്തിയഞ്ചാം മൈൽ ഭാഗത്ത് നിന്നും മുണ്ടക്കയത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ എതിർ ദിശയിൽ വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെരുവന്താനം സ്വദേശികളായആയപ്പാറ വീട്ടില്‍ ഷഹന(25) മകള്‍ ഫൈഹ ഫാത്തിമ(5). വണ്ടന്‍പതാല്‍ സ്വദേശി ടിന്‍സി(40),പറത്താനം സ്വദേശി രമ്യരവി(35)അമരാവതി സ്വദേശിഷിബി(46)ഇടചോറ്റി സ്വദേശി മിനി(40)എന്നിവര്‍ക്കാണ് പരിക്കേറ്റത് .ഇവരെ മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.