കൂട്ടിക്കൽ അഞ്ചുമുറിയിൽ ‘മണ്ണിടിച്ചിലിൽ’ ഒറ്റപ്പെട്ടുപോയ 28 പേരെ രക്ഷപ്പെടുത്തി. മോക് ഡ്രിൽ
കൂട്ടിക്കലിൽ ‘മണ്ണിടിഞ്ഞു’
കൂട്ടിക്കൽ അഞ്ചുമുറിയിൽ ‘മണ്ണിടിച്ചിലിൽ’ ഒറ്റപ്പെട്ടുപോയ 28 പേരെ രക്ഷപ്പെടുത്തിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ മോക് ഡ്രില്ലിന് തുടക്കമായത്. രക്ഷപെടുത്തിയവരെ ഏന്തയാർ ജെ.ജെ മർഫി ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ‘പരുക്കേറ്റ’ മൂന്നുപേരെ രക്ഷപ്പെടുത്തി പ്രാഥമിക ശുശ്രൂഷകൾക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടിയായിരുന്നു ഐ.ആർ.എസ്. ഓഫീസർ. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഡെപ്യൂട്ടി തഹസിൽദാർമാരായ എം.എസ്. ബിന്ദു മോൾ, എൻ. ജയപ്രകാശ്, വി.വി മാത്യൂസ്, ബി.ഡി.ഒ. എസ്. ഫൈസൽ, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഗിരിജ കുമാരി, കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ. റൂബി തോമസ്, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.എസ് ഓമനക്കുട്ടൻ, സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ വേൽ ഗൗതം, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആർ. ബിജു, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ക്ലർക്ക് അഖിൽ സുരേഷ്, സി.ആർ.പി.എഫ് ഇൻസ്പെക്ടർ എ.കെ ഭാഗ്യനാഥ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.