മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തി
മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തി
മുണ്ടക്കയം; സെന്റ് ആന്റണിസ് ഹൈസ്‌കൂളില്‍ 1996-97 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും, അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങും നടന്നു.25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കലാലയത്തില്‍ അദ്ധ്യാപകരും, അനധ്യാപകരും, ബാച്ച് അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും കൂടിച്ചേര്‍ന്നു. അദ്ധ്യാപകരും, ബാച്ച് അംഗങ്ങളും അവരുടെ ഓര്‍മ്മകള്‍ പങ്കിട്ടു സംസാരിച്ചു.മുന്‍ഹെഡ്മാസ്റ്റര്‍ പി റ്റി ജോസ് , ഹെഡ് മാസ്റ്റര്‍ മാത്യു സ്‌കറിയ, അധ്യാപകരായ എ.സി ജെറോം , മേഴ്‌സി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.