മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം :മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഭാഗത്ത് പനയ്ക്കൽ വീട്ടിൽ സിജോ മകൻ സുബിൻ സിജോ (21), എരുമേലി അമരാവതി ശിവാനന്ദൻപടി ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ തോമസ് കുര്യൻ മകൻ അപ്പു തോമസ് (23), വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കണ്ണങ്കേരിയിൽ വീട്ടിൽ സുനിൽ മകൻ കണ്ണൻ എന്ന് വിളിക്കുന്ന സുധിനീഷ് (20) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ മുണ്ടക്കയം ടൗൺ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ മുൻവശം വച്ച് കരിനിലം സ്വദേശിയായ അഭിലാഷ് എന്നയാളെയാണ് ആക്രമിച്ചത്. തന്നെ സുഹൃത്തിനെ കാത്തു നിൽക്കുകയായിരുന്ന ഇയാളെ പ്രതികൾ ബാറിൽ നിന്ന് ഇറങ്ങി വരുന്ന സമയം കാണുകയും ഇയാളെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും, തുടർന്ന് കസേര കൊണ്ടും അടിക്കുകയുമായിരുന്നു. അഭിലാഷും പ്രതികളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.
സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളായ അപ്പു തോമസിനും, സുബിൻ സിജോയ്ക്കും മുണ്ടക്കയത്ത് കഞ്ചാവ് കേസ് നിലവിലുണ്ട്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശരത് ചന്ദ്രൻ, രഞ്ജിത്ത് ടി.എസ്, രഞ്ജിത്ത് എസ്.നായർ, ജോൺസൺ, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു