ഇൻ്റർ നാഷനൽ കൾച്ചറൽ മേള കർണാടകയിൽ 27 വരെ
ഇൻ്റർ നാഷനൽ കൾച്ചറൽ മേള
കർണാടകയിൽ
27 വരെ
കോരുത്തോട്. | കർണാടകയിലെ മൂഡബദ്രിയിൽ
27 വരെ
നടക്കുന്ന ഇൻറർനാഷനൽ
കൾച്ചറൽ മേളയിൽ
കോരുത്തോട്
സി.കേശവൻ സ്മാരക
ഹയർ സെക്കൻഡറി സ്ക്കൂൾ കാഞ്ഞിരപ്പള്ളി
സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലയെ
പ്രതിനിധീകരിക്കും. രാജ്യന്തര സാംസ്ക്കാരിക മേളയിൽ
പങ്കെടുക്കുവാൻ സി കെ എം എച്ച് എസ് എസിലെ 18 വിദ്യാർഥികൾ യാത തിരിച്ചു. ഏഴ് സ്കൗട്ട്സ് ,
11 ഗൈഡ്സ് വിദ്യാർഥികൾ അടങ്ങുന്ന
സംഘത്തെ
സ്കൗട്ട്ജില്ല ട്രയിനിംഗ് കമ്മീഷണർ ബാബു സെബാസ്റ്റ്യൻ, ജില്ല സെക്രട്ടറി പി.എസ്. അജയൻ ,ജോ. സെക്രട്ടറി
എം.ജി.സുജ എന്നിവർ
നയിക്കും
കേരളത്തിൻ്റെ
തനത് കലാരൂപങ്ങൾ,
‘ തനത് നാടൻ ഭക്ഷ്യ സാധനങ്ങൾ തുടങ്ങിയ
ഇവർ അന്തർദേശീയ
സാംസ്കാരിക മേളയിൽ
അവതരിപ്പിക്കും.
യാത്രയയപ്പ്
സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്
സന്ധ്യ വിനോദ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ
മാനേജർ എം.എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
മുനേജിംഗ് സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ,
വൈസ് പ്രസിദ്ധൻ്റ് ഷാജി മങ്കുഴി, അംഗങ്ങളായ
എ.സി.ശശിധര പണിക്കർ,
അജയൻ കുന്നുംപുറത്ത്,
മുരളിധരൻ, മോഹനൻ കരിങ്ങോഴയ്ക്കൽ, മദർ പി.ടി.എ പ്രസിഡൻ്റ് സിന്ധു ബിജു, പ്രിൻസിപ്പൽമാരായ അനിതാ ഷാജി, എസ്.റ്റിറ്റി, സി.എസ്.സിജു,
അധ്യാപക പ്രതിനിധികളായ
എം.ആർ.ഉല്ലാസ്, എം.രശ്മി, എസ്. ദീപ്തി, സീന, പി.ടി.എ പ്രതിനിധികളായ
ബിനു .ടി .തടത്തിൽ,
എ.ബി. ഷാജി
എന്നിവർ പ്രസംഗിച്ചു.