കാരുണ്യ സ്പര്‍ശവുമായി പാറത്തോട്

കാരുണ്യ സ്പര്‍ശവുമായി പാറത്തോട്
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,57,500/-രൂപ ചെലവിട്ട് നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 22/12/2022 ല്‍ പൊടിമറ്റം സെന്‍റ് മേരീസ് പാരിഷ് ഹാളില്‍ വച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് .ജോളി മടുക്കകുഴി ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് .ഡയസ് മാത്യു കോക്കാട്ട് അദ്ധ്യക്ഷ, വഹിച്ചു. നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് നാം ജീവിതശൈലീരോഗങ്ങളെ മറികടക്കണമെന്ന് ജോളി മടുക്കകുഴി അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് .സിന്ധു മോഹനന്‍ സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ .ഷേര്‍ലി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജയമ്മ വിജയലാല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, കെ,പി സുജീലന്‍, സെക്രട്ടറി അനൂപ് എന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്വേതാ ശിവദാസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ജീവിതശൈലിരോഗനിര്‍ണ്ണയം, കാഴ്ച പരിശോധന, ദന്തരോഗനിര്‍ണ്ണയം തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം 315 പേര്‍ക്ക് കണ്ണടവിതരണവും നടത്തിയിരുന്നു. ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 350ഓളം വയോജനങ്ങള്‍ ക്യാമ്പിന്‍റെ സേവനം പ്രയോജനപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page