ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുവാന്‍ ബ്ലോക്ക് പഞ്ചായത്ത്

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുവാന്‍ ബ്ലോക്ക്
പഞ്ചായത്ത്
കാഞ്ഞിരപ്പളളി : കോവിഡ് പോലെയുളള പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കുവാനുളള മുന്‍കരുതലിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ 2023-24 വര്‍ഷത്തെ പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെസി ഷാജന്‍ അഭിപ്രായപ്പെട്ടു.ഭക്ഷ്യസുരക്ഷയ്ക്കായ് സുരക്ഷിത ഭക്ഷണം,ഗ്രാമീണ മേഖലയില്‍ ഗ്രാമവണ്ടി,ലഹരിക്കെതിരെ കലാ-കായിക കേന്ദ്രങ്ങള്‍ മുഖേന കലാ കായിക മേളകള്‍,കാര്‍ഷിക ക്ഷീര സംഗമങ്ങള്‍,മൊബൈല്‍ ജനകീയ ഹോട്ടലുകള്‍,സീഡ് ബാങ്കുകള്‍, ഒരു വീട്ടില്‍ ഒരു സംരംഭം തുടങ്ങിയ ബ്യഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കി ബ്ലോക്ക് ഗ്രാമസഭ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി…

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page