ഇന്നത്തെ എം ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനർ മൂല്യനിർണയത്തിന്റെ  മാർക്ക് കൂട്ടിച്ചേർക്കണം

യു.ജി. സി.ബി.സി.എസ്.എസ്. ബി.എ, ബി.കോം, ബി.എസ്.സി, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബി.എഫ്.റ്റി, ബി.ബി.എം, ബി.ടി.എസ്, ബി.പി.ഇ(2013, 2014, 2015, 2016 അഡ്മിഷനുകൾ) പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് ശേഷം ലഭിച്ച മാർക്ക് കൂട്ടിച്ചേർക്കാത്ത വിദ്യാർഥികൾ 2023 ജനുവരി നാലിനു മുൻപ് അതിന് നടപടി സ്വീകരിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.  അല്ലാത്ത പക്ഷം ഈ മാർക്ക് റാങ്ക്, പൊസിഷൻ ലിസ്റ്റിന് പരിഗണിക്കുന്നതല്ല.

(പി.ആർ.ഒ./39/1768/2022)

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് (സി.എസ്.എസ്. – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷൻ സപ്ലിമെന്ററി – ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി അഞ്ചു മുതൽ വിവിധ കേന്ദ്രങ്ങളിൽ  നടത്തും.

————————

രണ്ടാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്., 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,റീ-അപ്പിയറൻസ്, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 2 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 9 മുതൽ 11 വരെ നടത്തും.

ടൈം ടേബിൾ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1769/2022)

വൈവ വോസി

നാലാം സെമസ്റ്റർ എം.എഡ് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് – ഒക്ടോബർ) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ(ഡിസംബർ 23) നടത്തും.  ടൈം ടേബിൾ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1770/2022)

പരീക്ഷാ ഫലം

പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2009 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് – ഒക്ടോബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി ആറു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

(പി.ആർ.ഒ./39/1771/2022)

                                        

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page