ബഫര്‍സോണ്‍: എയ്ഞ്ചല്‍വാലിയില്‍ നാട്ടുകാരുടെ ശക്തമായ പ്രതിക്ഷേധം.വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതെറിഞ്ഞു
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനരോഷം തണുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഭൂപടത്തിന്റെ പേരില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപക പ്രതിഷേധം.
എരുമേലിക്ക് സമീപം പമ്പാവാലി, എയ്ഞ്ചല്‍ വാലി എന്നിവിടങ്ങളിലെ ജനവാസ മേഖലയും മാപ്പില്‍ വനഭൂമിയായതോടെയാണ് ആയിരക്കണക്കിന് ജനങ്ങള്‍ പ്രദേശത്ത് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ പുതിയ ഭൂപടത്തില്‍ വനഭൂമിയാണ്.
അയ്യായിരത്തിലധികം പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതെറിഞ്ഞ് പ്രതിഷേധിച്ച നാട്ടുകാര്‍ വനം റെയ്ഞ്ച് ഓഫീസിന് മുന്നില്‍ ഇളക്കിയ ബോര്‍ഡുമായി എത്തിയാണ് പ്രതിഷേധിച്ചത്.
വനത്തോട് ചേര്‍ന്ന് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയതിന്റെ ആശങ്ക ജനങ്ങള്‍ക്കുളളതിനാലാണ് സര്‍ക്കാര്‍ ഭൂപടം പുറത്തുവിട്ടത്. എന്നാല്‍ ഏയ്ഞ്ചല്‍ വാലിയിലെ ജനവാസ മേഖല ബഫര്‍ സോണ്‍ എന്നല്ല വനഭൂമി തന്നെയാണെന്നാണ് മാപ്പിലുളളത്.
എന്നാലിത് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശവാസികള്‍ ഇക്കാര്യത്തില്‍ മന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിട്ടുണ്ട്.