ടൗണിലെ പ്രകടനം. അർജന്റീന ആരാധകർ ഹാപ്പി… പൊതുജനം അൺ ഹാപ്പി
ലോകകപ്പ് വിജയത്തിന്റെ മുണ്ടക്കയം ടൗണിലെ പ്രകടനം. അർജന്റീന ആരാധകർ ഹാപ്പി… പൊതുജനം അൺ ഹാപ്പി. തിരക്കേറിയ സമയത്ത് ദേശീയപാതയിൽ നടത്തിയ പ്രകടനത്തിന് പോലീസും മൂക സാക്ഷി
മുണ്ടക്കയം: ലോക കപ്പ് വിജയത്തിൽ അർജന്റീന ആരാധകർ ലോകം മുഴുവൻ ആഘോഷിക്കുമ്പോൾ അത് സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കുന്നവരാണ് കൂടുതലും അങ്ങനെയാണ് കരുതേണ്ടതും. എന്നാൽ തിരക്കേറിയ അഞ്ചുമണി സമയത്ത് മുണ്ടക്കയം ടൗണിലൂടെ അർജന്റീന ആരാധകർ ഒച്ചിഴയുന്ന വേഗത്തിൽ നടത്തിയ റോഡ് ഷോ പൊതുജനങ്ങൾക്കും ദേശീയപാതയിലെ യാത്രക്കാർക്കും ദുരിതമായി മാറി. ആരാധകർ റോഡ് കയ്യടക്കിയപ്പോൾ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് .. അല്ലെങ്കിൽ തന്നെ വൈകുന്നേരങ്ങളിൽ ഗതാഗതകുരുക്കുള്ള മുണ്ടക്കയം ടൗണിന് ഇത് താങ്ങാൻ കഴിയാത്തതായി മാറി … ആഹ്ലാദ പ്രകടനത്തിനും റോഡ് ഷോയ്ക്കും തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുത്തിരുന്നെങ്കിൽ.. നന്നായിരുന്നു എന്നാണ് പൊതു ജന അഭിപ്രായം.. ഏറ്റവും തിരക്കേറിയ സമയത്ത് റോഡ് ഷോയ്ക്ക് അനുവാദം നൽകിയ മുണ്ടക്കയം പോലീസിന്റെ നടപടിയിലും വിമർശനം ഉയരുകയാണ്