വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം
വേലനിലത്ത് വീണ്ടും
കുറുനരിയുടെ ആക്രമണം
പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് വേലനിലത്ത് വീണ്ടും കുറുനരിയുടെ ആക്രമണം.ആക്രമണത്തില്‍ പരിക്കേറ്റ കുറ്റിയാനിക്കല്‍ ജോസ്‌കുട്ടി ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ടരയോടെ വേലനിലം പുല്ലകയാറിന്റെ തീരത്തുള്ള പുരയിടത്തില്‍ കുരുമുളക് പറിക്കുന്നതിനിടെയായിരുന്നു കുറുനരിയുടെ ആക്രമണം,ആക്രമിച്ച കുറുനരിയെ തല്ലികൊന്നു.കുറച്ചുദിവസങ്ങളായി മേഖലയില്‍ തെരുവുപട്ടികള്‍ക്കൊപ്പം കാണപ്പെട്ട കുറുനരിയാണ് ആക്രമിച്ചത്.എരുമേലി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലെത്തിയ വനപാലക സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.