സൗജന്യ പി എസ് സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2023 ജനുവരി 3 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും. 2 റെഗുലര്‍ ബാച്ചുകളും ഹോളിഡേ ബാച്ചും ആണ് നടത്തപെടുന്നത്. ആറു മാസക്കാലമാണ് പരിശീലന കാലാവധി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 20. ഉദ്യോഗാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട 18 വയസ് തികഞ്ഞവരും ,എസ് എസ് എല്‍ സി യോ , ഉയര്‍ന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗതവിവരങ്ങള്‍ , 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ , സി സി എം വൈ ,നൈനാര്‍ പള്ളി ബില്‍ഡിംഗ് , കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീസില്‍ നിന്ന് ലഭിക്കും.വിശദവിവരങ്ങള്‍ക്ക്, 6282156798, 9048345123, 9496223724, 04828-202069 എന്ന നമ്പറില്‍ ബന്ധപെടുക .