മെസിയുടെ ചിറകിലേറി കുതിച്ച് പാഞ്ഞ് അർജൻ്റീന; ലോകകപ്പ് ഫൈനൽ പ്രവേശം ക്രൊയേഷ്യയെ തകർത്ത്
മെസിയുടെ ചിറകിലേറി കുതിച്ച് പാഞ്ഞ് അർജൻ്റീന; ലോകകപ്പ് ഫൈനൽ പ്രവേശം ക്രൊയേഷ്യയെ തകർത്ത്.
അൽവാരസിന് ഇരട്ട ഗോൾ.
2018 ൽ ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോല്പിച്ച 3 – 0 എന്ന മാർജിനിലാണ് മെസ്സിപ്പട ക്രൊയേഷ്യ യെ തുരത്തി ഫൈനലിൽ കയറിയത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി കളിയിയിൽ മെസി നിറഞ്ഞതോടെ അക്ഷരാർത്ഥത്തിൽ ക്രൊയേഷ്യ നിലംപരിശായി.
കളിയുടെ ആദ്യ മുപ്പത് മിനിറ്റിൽ ക്രൊയേഷ്യ തുടരെ ആക്രമണങ്ങൾ നടത്തിയതോടെ അർജൻ്റീന പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും മെല്ലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
മുപ്പത്തി മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്.
ആറ് മിനിറ്റിന് ശേഷം അൽവാരസ് ഒറ്റയാൾ പ്രകടനത്തിലൂടെ ഗോൾ നേടിയതോടെ ലീഡ് നില രണ്ടായി.
ഇടവേയയ്ക്ക് ശേഷം ക്രൊയേഷ്യ പൊരുതിയെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ മെസി നടത്തിയ ആക്രമണം മൂന്നാം ഗോളിൽ കലാശിച്ചു.
ക്യാപ്റ്റന്‍റെ അളന്ന് തൂക്കിയ പാസ് മെല്ലെ ഗോളിലേക്ക് തിരിച്ച് വിടേണ്ട ചുമതലയേ അൽവാരസിനുണ്ടായിരുന്നുള്ളൂ.
തുടര്‍ന്നും ആക്രമണ പ്രത്യാക്രമണങ്ങളുണ്ടായെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമിനുമായില്ല.
ഫ്രാന്‍സ് – മൊറോക്കോ മത്സരത്തിലെ വിജയിയെയാണ് അര്‍ജന്‍റീന ഫൈനലില്‍ നേരിടുക.