സ്പെഷ്യൽ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
സ്പെഷ്യൽ സ്കോളർഷിപ്പ്
അപേക്ഷ ക്ഷണിച്ചു
കോട്ടയം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ
നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ
ക്ഷണിക്കുന്നു. അവസാന തിയതി 2022 ഡിസംബർ 10. www.egrantz.kerala.gov.in, www.bcdd.kerala.gov.in . ഫോൺ: 0484 – 2983130 –