കുറുനരിയുടെ ആക്രമണത്തിൽ ഗ്രാമപഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു
പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം: കുറുനരിയുടെ ആക്രമണത്തിൽ ജനപ്രതിനിധിക്ക് പരിക്കേറ്റു മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. വേലനിലം തൊമ്മൻ റോഡിന്റെ മുകൾഭാഗത്തുള്ള വസതിയിൽ ഇന്ന് പുലർച്ചെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും, കൈക്കും പരിക്കേറ്റു. ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ ഇവർക്ക് നേരെയും കുറുനരി ആക്രമത്തിന് മുതിർന്നു. പിന്നീട് അക്രമാസക്തനായ ജീവിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. റബർ തോട്ടങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട സ്ഥലത്താണ് വാർഡ് മെമ്പറുടെ വസതി