പട്ടിക വിഭാഗക്കാർക്ക് സൗജന്യ കെ.എ.എസ്/പി.എസ്.സി പരീക്ഷാ പരിശീലനം
പട്ടിക വിഭാഗക്കാർക്ക്
സൗജന്യ
കെ.എ.എസ്/പി.എസ്.സി
പരീക്ഷാ പരിശീലനം
കോട്ടയം: ആസൂത്രണ സമിതിയുടേയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ തിരുവനന്തപുരം കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമി നടത്തുന്ന സൗജന്യ കെ.എ.എസ്/ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് ജില്ലയിൽ നിന്നുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 41 വയസാണ് പ്രായപരിധി.
പ്രാഥമികപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണു പരിശീലനം. 180 പേർക്കാണ് പ്രവേശനം.
ഡിസംബർ 15ന് രാവിലെ 11 മുതൽ ഒരു മണിവരെ നാട്ടകം ഗവൺമെന്റ് കോളേജിൽ വച്ചാണ് പ്രാഥമിക പരീക്ഷ. തദ്ദേശ ഭരണ സ്ഥാപന അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാട്ടകം ഗവൺമെന്റ് കോളേജിൽ ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന പരിശീലനം മാർച്ച് മാസത്തിൽ അവസാനിക്കും. ഞായർ ഒഴികെയുളള എല്ലാ ദിവസവും ഫുൾടൈം ക്ലാസ് ഉണ്ടായിരിക്കും. യാത്രാബത്ത, ഭക്ഷണം എന്നിവ നൽകും. താല്പര്യമുളള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ www.kacsa.org എന്ന വെബ്‌സൈറ്റിലൂടെ ഡിസംബർ 12 നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 8606794635