തിരശീലയുയർന്നു.. കാഞ്ഞിരപ്പള്ളിയിൽ കൗമാരകലയുടെ പകർന്നാട്ടം
റിപ്പോർട്ട്:അജീഷ് വേലനിലം
തിരശീലയുയർന്നു.. കാഞ്ഞിരപ്പള്ളിയിൽ കൗമാരകലയുടെ പകർന്നാട്ടം
കാഞ്ഞിരപ്പള്ളി :കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിന്കാ ഞ്ഞിരപ്പള്ളിയിൽ തുടക്കമായി 13 ഉപജില്ലകളിൽ നിന്നായി 5534 പ്രതിഭകളാണ് ആറു സ്കൂളുകളിലായി ഒരുക്കിയിരിക്കുന്ന വേദികളിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഇന്നു വൈകിട്ട് 3.30ന് ഘോഷയാത്ര നടക്കും.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നു ആരംഭിക്കുന്ന ഘോഷയാത്ര ടൗൺ ചുറ്റി സെൻറ് ഡൊമനിക് സ്കൂളിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനം ഗവൺമെൻറ് ചീഫ് വിപ്പ് പ്രൊഫ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ആൻ്റോ ആൻ്റണി എംപി, ചലച്ചിത്ര താരം ബാബു ആൻറണി തുടങ്ങിയവർ പങ്കെടുക്കും.2019 ന് ശേഷം പൂർണ്ണ രൂപത്തിൽ കലോത്സവമെത്തുന്നത് ഈ വർഷമാണ്