റബർ വില സ്ഥിരതാഫണ്ട്, വിഴിഞ്ഞം പദ്ധതി കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
റബർ വില സ്ഥിരതാഫണ്ട്, വിഴിഞ്ഞം പദ്ധതി കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
മുണ്ടക്കയം: റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിക്കുന്നതിലൂടെ മദ്ധ്യതിരുവതാംകൂറിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും. അതി ജീവിനത്തിനായി പോരാടുന്ന വിഴിഞ്ഞത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മുണ്ടക്കയം പെൻഷൻ ഭവനിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി അറത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് മജു പുളിക്കൻ, എം വി വർക്കി, അജീഷ് വേലനിലം, കുട്ടിയച്ഛൻ അയിലൂക്കുന്നേൽ,ചാക്കോച്ചൻ വെട്ടിക്കാട്ട്,കുഞ്ഞുമോൻ അമ്പാട്ട്, രാജൻ ജോസഫ് കണ്ണിമല, ജോണി ആലപ്പാട്ട്, പി,ജെ എബ്രഹാം പൂവത്തോലിൽ,സണ്ണി കാരന്താനം,തോമാച്ചൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു