യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി ആമക്കുന്ന് ഭാഗത്ത് കൊച്ചു തോട്ടത്തിൽ വീട്ടിൽ രവീന്ദ്രനാഥൻ നായർ മകൻ രാജേഷ് മോൻ (36) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ എരുമേലി പേട്ടക്കവല ഭാഗത്ത് വെച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നേരെ ലൈംഗികച്ചുവയോട് കൂടി ആംഗ്യം കാണിക്കുകയും, യുവതിയുടെ വീഡിയോ പകർത്തുകയും, ഇത് എതിർത്തതിനെ തുടർന്ന് യുവതിയോട് അസഭ്യം പറയുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ എരുമേലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്