കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 4 ഞായറാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 4 ഞായറാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, മൗണ്ട് വാർത്ത, മടുക്കാനി, മാങ്ങാനം, ഓറസ്റ്റ് ചർച്ച്, പി. ആന്റ് ടി ക്വോട്ടേഴ്സ്, അശ്വതിപുരം, ബോബെ പ്ലാസ്റ്റ്, റിവർ വാലി, ഓംകാരേശ്വരം എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയസ്കര, പഴയ പോലീസ് സ്റ്റേഷൻ, പടിഞ്ഞാറെ നട, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവിൽ അമ്പലം , റവന്യു ടവർ , ഹിദായത്ത് , റെയിൽവേ ബൈപ്പാസ്സ് , പട്ടത്തിമുക്ക് , ഹൗസിംഗ് ബോർഡ് , പി.എം.ജെ, ഓഫീസ് , കാവാലം , സംഗീത , ഇടിമണ്ണിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 04:00 മണി വരെ വൈദ്യുതി മുടങ്ങും .