ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
കൊക്കയാർ:പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ എന്ന സംഘടനയുടെ 7 മത് വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളിൽ സാമൂഹിക പ്രതിബദ്ധതയെ മുൻ നിർത്തി സമൂഹത്തെ കാർന്ന് തിന്നുന്ന എറ്റവും വലിയ വിപത്തിനെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രവാസി വെൽഫയർ അസോസിയേഷൻ കൂട്ടിക്കൽ (കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ )ന്റെയും കൊക്കയാർ കുറ്റിപ്ലാങ്ങാട് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി . കുറ്റിപ്ലാങ്ങാട് സ്കൂളിലെ കുട്ടികളും , രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടന കർമ്മം കൊക്കയാർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ മോഹൻ നിർവഹിച്ചു.
കിൻഫ്രാ ഫിലിം & വിഡി യോ പാർക്ക് ചെയർമാൻ ജോർജ് കുട്ടി അഗസ്തി ബോധവൽക്കരണ ക്ലാസ് നടത്തുകയും ശ്രീ. ജെ ഫി ജോർജ് (സബ് ഇൻസ്പെക്ടർ പെരുവന്താനം) ലഹരി വിരുദ്ധ സന്ദേശം നല്കുകയും ചെയ്തു. ഇബ്രാഹിം കുട്ടി,യു സി വിനോദ്,സിസി അലക്സ് , ( കുറ്റിപ്ലാങ്ങാട് സ്കൂൾ പ്രിൻസിപ്പൽ )പി റ്റി എ പ്രസിഡന്റ് . ഷിജു കെ , പ്രശോഭ് കെ ജയൻ (Pwak ജനറൽ സെക്രട്ടറി). അനീഷ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു