ബ്ലോക്ക് തലത്തില്‍ ഭിന്നശേക്ഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തും- ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് തലത്തില്‍ ഭിന്നശേക്ഷിക്കാരുടെ സംരക്ഷണം ഉറപ്പ് വരുത്തും-
ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള 7 പഞ്ചായത്തുകളിലായി 546 ഭിന്നാശേക്ഷിക്കാരായവരുടെ വിവധങ്ങളായ ആവശ്യങ്ങള്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഘട്ടം, ഘട്ടങ്ങളായി നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ്
അറിയിച്ചു.കാഞ്ഞിരപ്പളളി ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘിപ്പിച്ച ലോകവികിലാംഗ ദിനമായ ഡിസംബര്‍ 3-നോടനുബന്ധിച്ച് ഓരാഴ്ചയായി നടന്നുവന്ന പരിപാടികളുടെ ഭാഗമായി നടന്ന സൈക്കിള്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബ്ലോക്ക് പ്രസിഡന്റ്
. കാഞ്ഞിരപ്പളളി സി.ഐ ഷിന്റോു കുര്യന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ന ജോളി മടുക്കക്കുഴി, സ്റ്റാന്ഡിംഗ് കമ്മിറ്റിചെയര്മാസന്‍ റ്റി.എസ്.ക്യഷ്മകുമാര്‍. തഹ്സീല്ദാർ ജോസുകുട്ടി, എ.കെ.ജെ.എം പ്രിന്സി്പ്പാള്‍ ഫാ.അഗസ്റ്റിന്‍ പീടികമല, ശ്രീകുമാര്‍ ബി.ആര്‍സി അംഗങ്ങളായ റീബാ വര്ഗ്ഗീ്സ്,സിജിന്‍,പേട്ടസ്കൂള്‍ എച്ച്.എം ലതടീച്ചര്‍, ഐ.ച്ച്.ആര്‍.ഡി പ്രിന്സിപ്പാള്‍ ഷാജി, ബിഎഡ് പ്രിന്സിപ്പാള്‍- ഫൌസിയ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്ന്ന് എ.കെ.ജെ.എം സ്കൂളിലെ കുട്ടികളുടെ ഫ്ളാഷ് മോബും, ബാന്‍റ് മേളവും ഉണ്ടായിരുന്നു.