മുരിക്കുംവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കില്‍ഡേ – 2022

സ്‌കില്‍ഡേ – 2022
കേരള ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍ ) വിദ്യാഭ്യാസ ഡയക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം വി എച്ച് എസ് ഇ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് സെല്ലിന്റെ ആഭി മുഖ്യത്തില്‍ മുരിക്കുംവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിവരുന്ന വൊക്കേഷണല്‍ കോഴ്‌സുകളെ പരിചയപ്പെടുത്തുന്ന സ്‌ക്കില്‍ 2022 മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ എന്‍ സോമരാജന്‍ ഉത്ഘാടനം ചെയ്തു.
പി റ്റി എ പ്രസിഡന്റ് സനില്‍ കെ റ്റി, അധ്യക്ഷത വഹിച്ച യോഗത്തില്‍ വി എച്ച് എസ് സി വിഭാഗം പ്രിന്‍സിപ്പല്‍ സുരേഷ് ഗോപാല്‍ പി സ്വാഗതം ആശംസിച്ചു. എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ പിബി ഷെമി സീനിയര്‍ അസിസ്റ്റന്റ് രാജേഷ് എം പി , വൊക്കേഷണല്‍ അധ്യാപകന്‍ ശ്രീ. തോമസ് പാട്രിക് ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കരിയര്‍ മാസ്റ്റര്‍ പി ആര്‍ രേഖാ മോള്‍ കൃതജ്ഞത അര്‍പ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page