പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കൂട്ടിക്കല്‍ ഏഴാമത് വാര്‍ഷികവും കുടുംബ സംഗമവും നടത്തി

പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കൂട്ടിക്കല്‍ ഏഴാമത് വാര്‍ഷികവും കുടുംബ സംഗമവും നടത്തി
കൂട്ടിക്കല്‍ : കൂട്ടിക്കല്‍ മേഖലയിലെ പ്രവാസികളുടെയും മുന്‍പ്രവാസികളുടെയും കൂട്ടായ്മയായ കൂട്ടിക്കല്‍പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ന്റെ ഏഴാമതു വാര്‍ഷികവും കുടുംബ സംഗമവും നാരകം പുഴ സി എസ് ഐ ഹാളില്‍ വച്ച് നടത്തി .കഴിഞ്ഞ ഏഴ് വര്‍ഷകാലമായി കൂട്ടിക്കല്‍ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വാര്‍ഷിക ഉല്‍ഘാടനം കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സ് സജിമോന്‍ നിര്‍വ്വഹിച്ചു. കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിയാമോഹന്‍ സമ്മാനദാനവും നല്‍കി. അനീഷ് മുഹമ്മദ്, പ്രശോഭ് കെ ജയന്‍ , അജി ഷംസ് , ഈപച്ചന്‍ മാത്യൂ , റ്റി.പി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍വെച്ച് കൂട്ടിക്കല്‍ ത്രിവേണി ലൈബ്രറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബൈജു ബി ബാലചന്ദ്രന്‍ മെമ്മറിയല്‍ നല്‍കുന്ന ഫണ്ട് ത്രിവേണി ലൈബ്രറി ഭാരവാഹികളായ കെ.എസ് മോഹനന്‍ , ശശി ചന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി , പ്രവാസി കാര്‍ഷക അവര്‍ഡ് വിതരണവും പ്രവാസി ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡു വിതരണവും , വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സംഘടനയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡു വിതരണവും തുടര്‍ന്ന് പ്രവാസി കുടുംബ സംഗമവും കുട്ടികളുടെ കലാപരിപാടികളും, സംഗീത വിരുന്നും നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page