പെരുവന്താനം ഉൾപ്പെടെ അഞ്ചു പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നി പനി
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നു. അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. . ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നൊടുക്കി. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
പെരുവന്താനം പഞ്ചായത്ത് ഏഴാം വാർഡായ മതമ്പയിൽ സോജൻ എന്നയാളുടെ ഫാമിലും വണ്ടന്മേട് പഞ്ചായത്ത് 16 -ാം വാർഡായ മേപ്പാറയിൽ ജെയ്സ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡ് പാൽക്കുളംമേട് പയസ് ജോസഫ് എന്നയാളുടെ ഫാമിലും പുതിയതായി രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 12 -ാംെ വാർഡിലുള്ള കുഞ്ഞുമോൾ ശശിയുടെയും കൊന്നത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മങ്കുവയിൽ ജീവ ജോയി എന്നയാളുടെ ഫാമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെരുവന്താനം, വണ്ടന്മേട് വാഴത്തോപ്പ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ ദയാവധം ചെയ്തു.