ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു
കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് സംഭവം. ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലാണ് ഇടിമിന്നലേറ്റ് തകർന്നത്. ഇടിമിന്നലേറ്റ് മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ഉയർന്നു പൊങ്ങി വീണു.
കട്ടകൾ രണ്ടാം നിലയിലെ ഓടിൽ വീണ് ആ ഭാഗവും തകർന്നു. മുന്നിലെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലും വീണതോടെ കാറിനും തകരാർ പറ്റി. വീടിന്‍റെ മതിൽ പൂർണ്ണമായി മിന്നലേറ്റ് തകർന്ന് നിലയിലാണ്. വൈകിട്ട് മൂന്നേ മുക്കാലോടെ മഴയെ തുടർന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ മുഴുവൻ കത്തിയതും ഭീതി പടർത്തി.