കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം ഉൽഘാടനം ചെയ്തു

 

കാഞ്ഞിരപ്പളളി: യുവജനങ്ങളുടെ കാര്യക്ഷമതയും, ആരോഗ്യവും ഉറപ്പാക്കുന്നതിനും, ലഹരി ഉപയോഗത്തില്‍ നിന്നും നാടിനെ മോചിപ്പിക്കുന്നതിനും കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുവാന്‍ കാഞ്ഞിരപ്പളളി ബ്ലോക്കിനു പരിധിയിലുളള എല്ലാ പഞ്ചായത്തുകളിലും വാർഡ് തലത്തില്‍ പൊതു കളിസ്ഥലവും, ക്ലബ്ബുകളും ഉണ്ടാവണമെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പദ്ധതികള്‍ തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു .ഇതിന് ഫണ്ട് തികയാതെ വന്നാല്‍ എം.എല്‍.എ. ഫണ്ട് അനുവദിക്കുന്നതാണെന്നും അറിയിച്ചു.കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. സെബാസറ്റ്യന് കുളത്തുങ്കല്‍ എം.എല്‍.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, സ്ഥിരം സമിതി ചെയർമാന്മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, വിമലാ ജോസഫ്, അഞ്ജലി ജേക്കബ്,, കെ.എസ്.എമേഴ്സണ്‍, ഷക്കീല നസീര്‍, മോഹനന്‍ റ്റി.ജെ., ജൂബി അഷറഫ്, ജോഷി മംഗലം, രത്നമ്മ രവീന്ദ്രന്‍, ജയശ്രീ ഗോപിദാസ്, മാഗി ജോസഫ്, ഷാലമ്മ ജെയിംസ്, സെന്റ്ം ഡൊമിനികസ് കോളേജ് ബർസാര്‍ ഫാദര്‍. ഡോ. മനോജ് പാലക്കുടി, കായിക അദ്ധ്യാപകന്‍ പ്രവീണ്‍ തര്യൻ , ബി.ഡി.ഒ. എസ്. ഫൈസല്‍, ജോയിന്റ്‍ ബി.ഡി.ഒ. സിയാദ് റ്റി.ഇ., ജി.ഇ.ഒ. സുബി വി.എസ്., പി.& എം. ഷീന്‍ ബി നെറ്റോ, ക്ലർക്ക് ദിലീപ് കെ.ആര്‍., ശ്രീജിത്ത് കെ.ജി. എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും വിവിധ പഞ്ചായത്തുകളിലെ മെമ്പർമാരും കലാ കായിക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page