എരുമേലിയിലെ തീർത്ഥാടകരുടെ തിരക്കിന്റെ മറവിൽ കള്ളനോട്ട് വ്യാപകമാകുന്നു
എരുമേലി: ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ തീർത്ഥാടകരുടെ തിരക്കിന്റെ മറവിൽ കള്ളനോട്ട് വ്യാപകമാകുന്നു. കൊരട്ടിയിലെ വിദേശ മദ്യ വില്പനശാലയിൽ നിരവധി തവണ കള്ളനോട്ട് എത്തിയതായും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം കള്ളനോട്ട് എത്തിയതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും യുവാവിനെ ചോദ്യം ചെയ്തിരുന്നു . ടൗണിലെ ഒരു ലോട്ടറി കടയിൽ നിന്നും ചില്ലറ വാങ്ങിയ പണമാണെന്നാണ് പറയുന്നത്. മുമ്പും എത്തിയ കള്ളനോട്ട് ലോട്ടറി കടയിൽ നിന്നും ലഭിച്ചതാണെന്ന് കള്ളനോട്ട് കൊണ്ടുവന്നവർ പറഞ്ഞതായും ഇവർ പറയുന്നു. ശബരിമല തീർത്ഥാടനത്തിന്റെ മറവിൽ കള്ളനോട്ട് വ്യാപകമായി എത്തുന്നുവെന്നതിന്റെ സൂചനയാണിത്. രാത്രികാലങ്ങളിലാണ് കൂടുതലായും കള്ളനോട്ട് ഇറക്കുന്നത്.