1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
മുണ്ടക്കയം:കൊരുത്തോട് കൊമ്പുകുത്തിയിൽ എക്സയിസ് നടത്തിയ റെയ്ഡിൽ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കാഞ്ഞിരപ്പള്ളി
കോരുത്തോട് കൊമ്പുകുത്തി ഭാഗത്ത്
വനത്തിനുള്ളിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന
കോടയും വാറ്റുപകരണങ്ങളുമാണ്
പിടിച്ചെടുത്തത്. ഒഴപ്പ് തോടിന്റെ കരയിൽ
നിന്നുമാണ് വാറ്റും വാറ്റുപകരണങ്ങളും
പിടിച്ചെടുത്തത്. കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച
രഹസ്യവിവരത്തെ തുടർന്ന് കോട്ടയം
സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്
കോട തയ്യാറാക്കി കൊണ്ടിരുന്ന മതമ്പ എസ്റ്റേറ്റ്, സനൽ എന്നയാൾ എക്സൈസിനെ കണ്ട് വനത്തിലൂടെ ഓടിരക്ഷപ്പെട്ടു. വലിയ ഇരുമ്പ് വീപ്പയിൽ ദ്വാരങ്ങളുണ്ടാക്കി
ആധുനിക രീതിയിലാണ് മാസങ്ങളായി ചാരായം നിർമ്മിച്ച് കൊണ്ടിരുന്നത്. ഇരുമ്പ്
വീപ്പകളിലും, വനത്തിൽ വലിയ കുഴികുഴിച്ച് പടുതാ കുഴിയിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 1500 രൂപ നിരക്കിൽ
ശബരിമലയിലെ കച്ചവടക്കാർക്കും
വണ്ടിക്കാർക്കും കോരുത്തോട്ടിലെ വിവിധ
മേഖലയിലും മാസങ്ങളായി പ്രതി ചാരായം വിറ്റുവരികയായിരുന്നു