യുവജന റാലിയും, അനുസ്മരണ സമ്മേളനവും

മുണ്ടക്കയം:കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ നവം.25 ന് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 4 മണിക്ക് മുണ്ടക്കയത്ത് യുവജന റാലിയും, അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.നാസർ കോളായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.മുണ്ടക്കയം നായനാർ ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.ബ്ളോക് ജോ. സെക്രട്ടറി അയൂബ് ഖാൻ അദ്ധ്യക്ഷനായി.സെക്രട്ടറി ബി.ആർ.അൻഷാദ് പരിപാടികൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page