വിൻവിൻ ലോട്ടറിയുടെ വ്യാജടിക്കറ്റ് നൽകി വിൽപ്പനക്കാരിയിൽ നിന്ന് 1500 രൂപ തട്ടിയെടുത്തു

പൊൻകുന്നം:വിൻവിൻ ലോട്ടറിയുടെ വ്യാജടിക്കറ്റ് നൽകി വിൽപ്പനക്കാരിയിൽ നിന്ന് 1500 രൂപ ത ട്ടിയെടുത്തു. 500 രൂപ വീതം സമ്മാനമുള്ള മൂന്ന് ടിക്കറ്റുകൾ മാറ്റിയെടുക്കാൻ പൊൻ കുന്നം ബസ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലെത്തിച്ചപ്പോഴാണ് വ്യാജമെന്ന് തിരിച്ചറിയു ന്നത്.പരിശോധനയിൽ നിർമൽ ടിക്കറ്റെന്നാണ് കാണുന്നത്.

ഡബ്ല്യു 693-ാം നമ്പർ ലോട്ടറിയുടെ എൻ.ജി., എൻ.എ., എൻ.എഫ്.സീരീസുകളിലുള്ള 180034 നമ്പരിലുള്ള ടിക്കറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഈ നമ്പരിന് 500 രൂപ സമ്മാനമുണ്ട്. എന്നാൽ വിൻവിൻ ലോട്ടറികൾക്ക് ഈ സീരിസില്ല. എൻ. എന്നതിന് പ കരം ഡബ്ല്യു. എന്ന അക്ഷരം ചേർത്താണ് സീരീസുകൾ തുടങ്ങുന്നത്. ബാർകോഡ് സ്‌കാനർ ഉപയോഗിച്ച് നോക്കിയപ്പോൾ ഫലം 11-ാം തീയതി നറുക്കെടുത്ത നിർമൽ 302-ന്റേതും. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധമാണ് ലോട്ടറി തയ്യാറാക്കി യിരിക്കുന്നത്. കോട്ടയം എസ്.എച്ച്.മൗണ്ടിലുള്ള ഏജൻസി സീലുള്ള ലോട്ടറിടിക്കറ്റിന് വിൻവിൻ ലോട്ടറിയുടെ അതേ ഡിസൈൻ തന്നെയാണ്. ക്യൂആർകോഡ് സ്‌കാൻ ചെ യ്യുമ്പോൾ സമ്മാനമില്ലെന്ന അറിയിപ്പാണ് കിട്ടുന്നത്. മുൻപ് കൊടുങ്ങൂരിൽ മറ്റൊരു ഏജന്റ് സമാനതട്ടിപ്പിന് നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനാൽ ഈ സംഭവത്തിൽ വില്പനക്കാരി പരാതി നൽകിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page