മഹാത്മാ ഗാന്ധി സർവകലാശാല വാർത്താക്കുറിപ്പ്‌

വാർത്താക്കുറിപ്പ്‌

അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ; കരാർ നിയമനം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ (സി.ഒ.ഇ) അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ്യ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് 55 ശമാതനം മാർക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഓൺലൈൻ ടീച്ചിംഗ്, കണ്ടൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി അധിഷ്ടിത ടീച്ചിംഗ് ആൻറ് ലേണിംഗ് സിസ്റ്റം എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ ദീർഘിപ്പിക്കാം.

യോഗ്യരായവർ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് വിജ്ഞാപനത്തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട്‌ ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേർക്കണം.

അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.

അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തിൽ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെ വിജ്ഞാപന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

(പി.ആർ.ഒ./39/1633/2022)

പരീക്ഷകൾ ഡിസംബർ ആറു മുതൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും.  ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1634/2022)

വൈവ വോസി

2022 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെൻററി)  പരീക്ഷയുടെ വൈവ വോസി നവംബർ 23 മുതൽ എറണാകുളം ഗവൺമെൻറ് ലോ കോളേജിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1635/2022)

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.വോക്. അക്കൗണ്ടിംഗ് ആൻറ് ടാക്സേഷൻ (2020 അഡ്മിഷൻ റഗുലർ, പുതിയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കേന്ദ്രങ്ങളിൽ നവംബർ 21 ന് നടക്കും.  ടൈം ടേബിൾ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1636/2022)

പ്രോജക്ട് മൂല്യനിർണയം, വൈവ വോസി

നാലാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ റഗുലർ), ആറാം സെമസ്റ്റർ എം.സി.എ. (റഗുലർ, സപ്ലിമെൻററി) നവംബർ 2022 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയവും, വൈവ വോസിയും നവംബർ 21 മുതൽ നടക്കും.  വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

(പി.ആർ.ഒ./39/1637/2022)

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്, 2018 അഡ്മിഷൻ റഗുലർ – മാർച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ ഒന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

……………………………………….

മൂന്ന്, നാല് സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (പ്രൈവറ്റ് പഠനം, 2019 അഡ്മിഷൻ – സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ രണ്ടിനകം ഓൺലൈനിൽ അപേക്ഷ നൽകാം.

(പി.ആർ.ഒ./39/1638/2022)

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page