റ്റി ആർ ആൻഡ് റ്റി എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ഇറങ്ങി
മുണ്ടക്കയം:പെരുവന്താനത്ത് ടി ആർ ആന്റ് ടി എസ്റ്റേറ്റിൽ ആന ഇറങ്ങി. 14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുക യാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൃത്രിമ വെടിശബ്ദം കേൾപ്പിക്കലടക്കം നടത്തിയിട്ടും ആനക്കൂട്ടം ഇതുവരെയും പിൻമാറിയിട്ടില്ല. എസ്റ്റേറ്റിലെ കടമാൻകുളം മഞ്ഞക്കല്ല് ഡിവിഷനുകളിലാണ് സ്ഥിരമായി ആനക്കൂട്ടം എത്താറുള്ളത്. ഇടവിട്ട ദിവസങ്ങളിൽ 14 അംഗ സംഘം കാട് ഇറങ്ങി വരുമെന്ന് തൊഴിലാളികൾ പറയുന്നു. കാട്ടാനശല്യത്തിന് സ്ഥിരമായ ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്