ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴിയിൽ കുടുങ്ങി.
ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴിയിൽ കുടുങ്ങി.
ഗൂഗിൾ മാപ്പ് നോക്കി എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി വഴി തെറ്റി. വഴി തെറ്റിയ ലോറി എത്തിയത് കാനത്ത്. വൈദ്യുത ലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി. എറണാകുളത്തുമാണ് ലോറി കോട്ടയം വഴി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. പതിനാലാം മൈൽ എത്തിയപ്പോൾ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. അവിടെ നിന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കാനം വഴി ദേശീയപാതയിൽ എത്താനുള്ള വഴിയാണ് കണ്ടു. തുടർന്ന് ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെ നിന്ന് തിരിയുമ്പോൾ ചന്തക്കവലയിലെ വൈദ്യുത ലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കി. ഉടൻ തന്നെ ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും പുറത്തുചാടിയതിനാൽ അപകടം ഒഴിവായി. എന്നാൽ, ലോറി റോഡിന്റെ നടുക്ക് നിന്നും മാറ്റാനാവാതെ ഗതാഗതവും ഭാഗികമായി മുടങ്ങി. നാട്ടുകാർ കെഎസ്ഇബിയിൽ വിവരമറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാർ ചേർന്ന് രാത്രി ഒമ്പതരയോടെ വൈദ്യുതി ലൈൻ കയറു കെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.