കാഞ്ഞിരപ്പള്ളി സ്വദേശികളായ ഗുണ്ടകളെ കാപ്പാ ചുമത്തി നാടുകടത്തി
ഗുണ്ടകളെ കാപ്പാ ചുമത്തി നാടുകടത്തി.
കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത്മാമൻപറമ്പിൽ വീട്ടിൽ സലിം മകൻ സനാജ് സലീം (21), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് ഒരായത്തിൽ വീട്ടിൽ ഫൈസൽ മകൻ അഹദ് ഫൈസൽ (20), കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ വീട്ടിൽ നൗഷാദ് മകൻ ബോണ്ട എന്ന് വിളിക്കുന്ന ആഷിക് (22) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ മോഷണം, അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.