കോരുത്തോട് സി.കെ.എം ഇ.എം സ്ക്കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി

കോരുത്തോട് സി.കെ.എം ഇ.എം സ്ക്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ, യോഗം എന്നിവ നടത്തി.

എക്സൈസ് വനിതാ സിവിൽ ഓഫീസർ പി.കെ.നയന ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുക്കുകയും, ബോധവൽക്കരണ ക്ലാസെടുക്കുകയും ചെയ്തു.

പി.ടി.എ യോഗം സ്‌ക്കൂൾ മാനേജർ എം.എസ്.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.എം. രാജേഷ് അധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡൻറ എം.ആർ.ഷാജി, സെക്രട്ടറി
അനീഷ് മുടന്തിയാനിയിൽ, പ്രിൻസിപ്പൽ അനിത ഷാജി, വൈസ് പ്രിൻസിപ്പൽ രജനി രാമചന്ദൻ, സ്റ്റാഫ് സെക്രട്ടറി ഉഷ സജി, പി.ആർ. സെമിന, മായ സുരേഷ്, പി.ടി എ കമ്മിറ്റി അംഗം അജിത സുനിൽ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.എം.ഷാജി, സിവിൽ ഓഫീസർ വിഷ്ണു ആർ നായർ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page