മോഷണകേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി.

മോഷണകേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി
ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ ഹക്കീം മകൻ അഫ്സൽ (24) എന്ന ആളുടെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവായത്. ഇയാൾ 2017 ൽ പാലാ സ്റ്റേഷനില്‍ മോഷണ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും സമാനമായ മറ്റൊരു കേസിൽ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ അത്തരക്കാര്‍ക്കെതിരെ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. നിലവിൽ ഇയാൾ പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page