പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയും പോലീസ് 17കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടിയും 17കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. 2018 ഏപ്രില്‍ മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019ലെ വേനലവധിസമയത്താണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടര്‍ന്നതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള 17കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page