വ്യാപാരി വ്യവസായി സമിതി വാർഷികവും കുടുംബ സംഗമവും
വ്യാപാരി വ്യവസായി സമിതി വാർഷികവും കുടുംബ സംഗമവും
കാഞ്ഞിരപ്പള്ളി: വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് വാർഷികവും കുടുംബ സംഗമവും ഞായറാഴ്ച പകൽ മൂന്നിന് കൊരട്ടി കെ ടിഡിസി ഓഡിറ്റോറിയത്തിൽ നടക്കും.സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉൽഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് ഹാജി പി എ ഇർഷാദ് പഴയ താവളം അധ്യക്ഷനാകും. സെക്രട്ടറി പി ആർ ഹരി കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ ജോസ് സിൽവെസ്റ്റ് വരവുചെലവ് കണക്കുകൾ അവതരിപ്പിക്കും.മുഖ്യമന്ത്രിയു ടെ പോലീസ് അവാർഡ് ജേതാവ് കട്ടപ്പന ഡിവൈഎസ്പി നിഷാദ്്ൻ് മോൻ, 30 വർഷം തുടർച്ചയായി എരുമേലി സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവർത്തിക്കുന്ന സഖറിയാ ഡോമിനിക്ക് ചെമ്പകത്തുകത്തുങ്കൽ, മത്തായി മാഞ്ഞുരാൻ അവാർഡ് ജേതാാവ് രവീന്ദ്രൻ എരുമേലി, മുതിർന്ന പത്രപ്രവർത്തകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ തുടങ്ങിയവരെ ആദരിക്കുo. ഗാനമേള,, കോമഡി ഷോ, സ്നേഹ വിരുന്ന് എന്നിവ നടത്തും