ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ താത്ക്കാലിക നിയമനം
താത്ക്കാലിക നിയമനം
കോട്ടയം: പ്രധാന മന്ത്രി ആവാസ് യോജന- ഗ്രാമീൺ പദ്ധതിയുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐ.ടി പ്രൊഫഷണൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐ. ടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബി.ടെകും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ ഏഴിന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം. പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന വിലാസത്തിലോ drdakottayam@gmal.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2973028.