മോഷണ കേസിൽ മൂന്നുപേർ അറസ്റ്റിൽ
മോഷണ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മുണ്ടക്കയത്ത് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കല്ലേപാലം ഭാഗത്ത് പാറക്കൽ പുരയിടം വീട്ടിൽ ഷിബു പി.ബി (42), ഇയാളുടെ ഭാര്യയായ ശ്രീദേവി (38) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മുണ്ടക്കയത്തുള്ള സജീവ് എന്ന ആളുടെ വീട്ടിൽ നിന്നുമാണ് മാല, കമ്മൽ എന്നിവ ഉൾപ്പെടെ എട്ടു പവനോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയുമായിരുന്നു. മോഷ്ടിച്ചു കൊണ്ടുപോയ സ്വർണ്ണം ഇവർ പല സ്ഥാപനങ്ങളിലായി പണയം വയ്ക്കുകയും ചെയ്തിരുന്നു. പണയം വച്ച മോഷണ മുതലകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി.എസ്, അനൂപ് കുമാർ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ജോഷി എം തോമസ്, ബിജി വി. ജെ ,നൂറുദ്ദീൻ, ജയശ്രീ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.