താഴത്തങ്ങാടി വള്ളംകളി ഒക്ടോബർ 29ന്

കോട്ടയം: ഒക്ടോബർ 29ന്  കോട്ടയം  താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരവള്ളംകളിയിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും. ചാമ്പ്യൻസ് ബോട്ട് ലീഗും  ഗെയിൽ കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ച് നടക്കുന്നതിനാൽ ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങൾക്കാണ് താഴത്തങ്ങാടി വേദിയാവുക. കളിവള്ളങ്ങൾ തയ്യാറെടുപ്പിലാണ്.

കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (എൻ.സി.ഡി.സി. കൈപ്പുഴമുട്ട്), വീയപുരം (പുന്നമട ബോട്ട് ക്ലബ്, ആലപ്പുഴ), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ്), ചെറുതന(യു.ബി.സി. കൈനകിരി), പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), സെന്റ് പയസ് ടെൻത് (ടൗൺ ബോട്ട് ക്ലബ് കുമരകം), ആയാപറമ്പ് പാണ്ടി ( കുമരകം ബോട്ട് ക്ലബ്), ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ ) എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ.

ചെറുവള്ളങ്ങളിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ (കാവാലം ബോട്ട് ക്ലബ്), അമ്പലക്കടവൻ (സമുദ്ര ബോട്ട് ക്ലബ് കുമരകം), ജയ്-ഷോട്ട് മാലിയിൽ പുളിക്കത്തറ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഒളശ്ശ ) എന്നിവയാണ് മത്സരിക്കുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിത്തറ(ആർപ്പൂക്കര ബോട്ട് ക്ലബ് ) , മൂന്ന് തൈയ്ക്കൻ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ഒളശ്ശ ) , മാമൂടൻ (പരിപ്പ് ബോട്ട് ക്ലബ് ), എന്നിവയും വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽ തോട്ടു കടവൻ(അറുപുഴ ബോട്ട് ക്ലബ് ) , പുന്നത്ര പുരയ്ക്കൻ (യുവാ തിരുവാർപ്പ് ), എബ്രഹാം മൂന്നു തൈക്കൻ ( കൊടുപ്പുന്ന ബോട്ട് ക്ലബ് ) , പി.ജി. കരീപ്പുഴ( യുവശക്തി ബോട്ട് ക്ലബ് കുമരകം), എന്നിവയാണ് മത്സരിക്കുന്നത്.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ശരവണൻ ( ഐ.ബി.ആർ എ കൊച്ചി), സെന്റ് ആന്റണീസ് ( കൈരളി ബോട്ട് ക്ലബ് ചെങ്ങളം സൗത്ത്), സെന്റ് ജോസഫ് ( യുവദർശന ബോട്ട് ക്ലബ്, കുമ്മനം ), വലിയ പണ്ഡിതൻ ( എസ്.എൻ.ബി.സി മുളക്കുളം ), കുറുപ്പുപറമ്പൻ (ആപ്പീത്ര ബോട്ട് ക്ലബ് ) , ദാനിയേൽ (സി.ബി.സി തിരുവാർപ്പ് ) എന്നിവയും ചുരുളൻ വിഭാഗത്തിൽ വേലങ്ങാടൻ (വരമ്പിനകം ബോട്ട് ക്ലബ്) ,കോടിമത (കാഞ്ഞിരം ബോട്ട് ക്ലബ്) എന്നിവയും മത്സരിക്കും.

വള്ളങ്ങളുടെ ക്യാപ്റ്റൻമാരുടെ യോഗം ചേർന്നു. കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യു അധ്യക്ഷത വഹിച്ചു. വെസ്റ്റ് പൊലീസ് സി.ഐ. അനൂപ് കൃഷ്ണ ട്രാക്ക് ആൻഡ് ഹിറ്റ്‌സ് നിർണയം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ എബ്രഹാം, തോമസ് കെ. വട്ടുകുളം, കുമ്മനം അഷ്‌റഫ്, സാജൻ പി. ജേക്കബ്,  കെ.ജി കുര്യച്ചൻ എന്നിവർ പ്രസംഗിച്ചു. ടൂറിസം വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. വള്ളംകളി സുഗമമായി കാണുന്നതിനുള്ള പാസുകൾ ലഭ്യമാണ്. ഫോൺ: 9605323272, 9447052184.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page