യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പാലാ ളാലം ഭാഗത്ത് ചാത്തക്കുടത്തു വീട്ടിൽ ( വള്ളിച്ചിറ താമരക്കുളം ഭാഗത്ത് വാടകയ്ക്ക് താമസം ) വേലായുധൻ മകൻ ദീപക് വേലായുധൻ (35) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും , യുവതിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ പി. ആർ, സി.പി. ഓ മാരായ ജാക്സൺ, സാബു പി.ജെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു