ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കാൽ നട പ്രചരണ ജാഥക്ക് മണിമല മുക്കടയിൽ ഉജ്ജ്വല തുടക്കം
മണിമല: ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായുള്ള ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കാൽ നട പ്രചരണ ജാഥക്ക് മണിമല മുക്കടയിൽ ഉജ്ജ്വല തുടക്കം. തൊഴിലില്ലായ്മക്കെതിരെയും,മതനിരപേക്ഷ ഇന്ത്യക്കായും യുവജന മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നവം. 3 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിൻ്റെ പ്രചരണാർഥമാണ് കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ് ക്യാപ്റ്റനും, പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ മാനേജരും, ട്രഷറർ പി.ആർ.അനുപമ വൈസ് ക്യാപ്റ്റനുമായ ജാഥ മണിമല മുക്കടയിൽ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് സജിത്ത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു.ജാഥാ മാനേജർ ഡിവൈഎഫ്ഐ ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റന് സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ശുഭ്ര പതാക കൈമാറി. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ,സിപിഐ (എം) ലോക്കൽ സെക്രട്ടറി ജി.സുജിത്ത്,ഡി വൈഎഫ്ഐ ജില്ല കമ്മറ്റിയംഗം കെ.ആർ.സെയിൻ, എസ് എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം വൈഷ്ണവി ഷാജി എന്നിവർ പ്രസംഗിച്ചു.മേഖല സെക്രട്ടറി അജ്മൽ സ്വാഗതവും പ്രസിഡണ്ട് ബിപിൻ സി.ജെ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 9 മണിക്ക് മുണ്ടക്കയം
പുത്തൻചന്തയിൽ നിന്നുമാരംഭിച്ച ജാഥക്ക് തുടർന്ന് മുണ്ടക്കയം ടൗൺ, പൈങ്ങണ, മുപ്പത്തിയൊന്നാംമൈൽ, ചിറ്റടി, ചോറ്റി, പാറത്തോട്, പൊടിമറ്റം, ഇരുപത്തിയാറാം മൈൽ, പൂതക്കുഴി, കുരിശുകവല എന്നിവിടങ്ങളിൽ സ്വീകരണം നൽകും വൈകിട്ട് 5.30 ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടക്കുന്ന സമാപന യോഗം മുൻ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്യും.