കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ ആണ് സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണത്. കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് റോഡിലേയ്ക്കു തള്ളിയിട്ടതാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എന്നാൽ, ബസിൽ നിന്ന് റോഡിലേയ്ക്കു കുട്ടി ചാടിയിറങ്ങിയതാണ് എന്നാണ് ബസ് അധികൃതരുടെ വിശദീകരണം. പാക്കിൽ പന്നിമറ്റം റോഡിൽ പവർഹൗസ് റോഡിൽ ഇന്നലെ വൈകുനേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ( Student injured after falling from bus in Kottayam )
വൈകിട്ട് നാലു മണിയോടെ ബുക്കാന സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി ചിപ്പി എന്ന സ്വകാര്യ ബസിൽ വരികയായിരുന്നു. പാക്കിൽ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിൽ ബസിൽ നിന്നും പവർഹൗസ് ഭാഗത്ത് ഇറങ്ങുന്നതിനായി ഈ കുട്ടി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഈ സ്റ്റോപ്പിൽ നിർത്താതിരിക്കാൻ ബസിൽ നിന്നും കുട്ടിയെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചിപ്പി എന്ന ബസ് ജീവനക്കാർക്ക് എതിരെ നാട്ടുകാർ ഉന്നയിക്കുന്നത്.
റോഡിൽ മുഖമടിച്ച് വീണ കുട്ടിയുടെ മുൻ നിരയിലെ പല്ലുകൾ തെറിച്ചു പോയി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ കടയുടെ മുന്നിലേയ്ക്കു മാറ്റിയിരുത്തി. തുടർന്ന് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേയ്ക്കു മാറ്റി. എന്നാൽ, സ്വകാര്യ ബസിൽ നിന്ന് കുട്ടി റോഡിലേയ്ക്കു ചാടുകയായിരുന്നു എന്ന വാദമാണ് ബസിലെ ജീവനക്കാർ ഉയർത്തുന്നത്. കുട്ടിയെ ആരും തള്ളിയിട്ടിട്ടില്ലെന്നും കുട്ടി സ്വയം ചാടിയതാണ് എന്നും ഇവർ വാദം ഉന്നയിക്കുന്നു.
എന്നാൽ, സ്വകാര്യ ബസുകൾക്ക് ഡോർ നിർബന്ധമാണ്. എന്നാൽ ജീവനക്കാരുടെ വാദം അംഗീകരിച്ചാൽ സ്വകാര്യ ബസിന് ഡോറുണ്ടായിരുന്നില്ലെന്നു വേണം കരുതാൻ. സ്വകാര്യ ബസിൽ നിന്നും പുറത്തേയ്ക്കു തെറിച്ചു വീണ കുട്ടി വീണത് പിൻ തിരിഞ്ഞാണ്. ഈ സാഹചര്യത്തിൽ കുട്ടിയെ ബസിനുള്ളിൽ നിന്നും തള്ളിയിട്ടതിന്റെ ലക്ഷണമാണ് കാണുന്നത്. സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നു താനും. കുട്ടി ബസിൽ നിന്ന് വീണതാണെങ്കിൽ ബസ് നിർത്തി വിവരം എന്താണ് എന്നു തിരക്കാനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം