സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും
തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. റോഹൻ.എസ്.കുന്നുമ്മൽ, വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നിവരാണ് ടീമിലുള്ള മറ്റു പ്രധാനപ്പെട്ട താരങ്ങൾ. ഒക്ടോബർ 11 മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുക. മൊഹാലിയിലാണ് ആദ്യ മത്സരം
ടീമംഗങ്ങൾ: സഞ്ജു സാംസൺ, സച്ചിൻ ബേബി, റോഹൻ.എസ്.കുന്നുമ്മൽ, ഷോൺ റോജർ, അബ്ദുൾ ബാസിത്, കൃഷ്ണപ്രസാദ്, മുഹമ്മദ് അസ്ഹറുദ്ദീൻ എം, സിജോമോൻ ജോസഫ്, എസ്.മിഥുൻ, വൈശാഖ് ചന്ദ്രൻ, മനു കൃഷ്ണൻ,ബേസിൽ തമ്പി, ബേസിൽ എൻ.പി, എഫ്.ഫനൂസ്, ആസിഫ് കെ.എം, സച്ചിൻ.എസ്