എരുമേലിയിൽ യൂത്ത് കോൺഗ്രസുകാർ ബക്കറ്റ് പിരിവെടുത്ത് കൃഷി ഭവനിലെ കട്ട് ചെയ്ത വൈദ്യുതി കണക്ഷന്റെ ബില്ലടച്ചു
എരുമേലി :എരുമേലിയിൽ യൂത്ത് കോൺഗ്രസുകാർ ബക്കറ്റ് പിരിവെടുത്ത് കൃഷി ഭവനിലെ കട്ട് ചെയ്ത വൈദ്യുതി കണക്ഷന്റെ ബില്ലടച്ചു .തുടർന്ന് വൈകിട്ട് മൂന്നരയോടെ കൃഷി ഭവനിൽ വൈദ്യുതി പുനഃസ്ഥാപിച്ചു .ശനിയാഴ്ചയാണ് പണമടക്കാത്തതിനാൽ കോട്ടയത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ എരുമേലിയിലെ ആയിരക്കണക്കിന് കർഷകർ ആശ്രയിക്കുന്ന കൃഷിഭവനിലെ വൈദ്യുതി ലൈനിലെ ഫ്യൂസ് കെ എസ് ഇ ബി ഊരിയത് .പഞ്ചായത്തിന്റെ കീഴിലുള്ള പ്രമുഖസ്ഥാപനമായിട്ടും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു .വിവരമറിഞ്ഞ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധമായി നാട്ടുകാരിൽ നിന്നും ബക്കറ്റ് പിരിവ് നടത്തുകയായിരുന്നു .ബക്കറ്റു പിരിവും സ്വന്തം കയ്യിൽനിന്നും പണം ഇട്ട് മൂന്ന് മണിയോടെ കൃഷി ഭവന്റെ വൈദ്യുതി ചാർജ് യൂത്ത് കോൺഗ്രസുകാർ എരുമേലി കെ എസ്സ് ബി ഓഫീസിലെത്തി അടച്ചു .തുടർന്ന് കെ എസ് ഇ ബി അധികൃതർ കണക്ഷൻ പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു .ഒരുവർഷമായി കൃഷി ഭവനിലെ വൈദ്യുതി ബിൽ പഞ്ചായത്തിൽ നിന്നും മാറി നൽകിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ